കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന} സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്നലെ പെസഹാ ആചരിച്ചു. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ രക്ഷകന്റെ സ്മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. കുരിശുമരണത്തിന്് ഏല്പ്പിച്ചുകൊടുക്കപ്പെടുന്നതിനു മുമ്പു ക്രിസ്തു പെസഹാ അപ്പം ഭക്ഷിച്ചതിനെ} അനുസ്മരിച്ച് ദേവാലയങ്ങളിലും വീടുകളിലും അപ്പം മുറിക്കല്‍ ശുശ്രൂഷയും നടന്നു.
എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഇന്നലെ രാവിലെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ നടന്നു. വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. തുടര്‍ന്ന്്് പൂര്‍ണദിന} ആരാധന, വൈകുന്നേരം പൊതു ആരാധന}, ബൈബിള്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവയും നടന്നു.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ആരംഭിച്ചു. ആഘോഷമായ സൈത്ത് വെഞ്ചരിപ്പ്, അതിരൂപതയിലെ എല്ലാ വൈദികരും ചേര്‍ന്നു സമൂഹബലി. വൈകുന്നേരം അഞ്ചരയ്ക്കു തിരുവത്താഴ പൂജ, പ്രസംഗം, കാല്‍കഴുകല്‍ ശുശ്രൂഷ, പരിശുദ്ധ കുര്‍ബാന} എഴുന്നള്ളിച്ചുവയ്ക്കല്‍. രാത്രി 12 വരെ ആരാധന} എന്നിവയുണ്ടായിരുന്നു. ആര്‍ച് ബിഷപ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
ഫോര്‍ട്ടുകൊച്ചി സാന്ത്രാക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 10.30ന്് വിശുദ്ധ തൈലം വെഞ്ചരിപ്പും പൗരോഹിത്യ വാഗ്ദാന നവീകരണവും നടന്നു. വൈകുന്നേരം ആറിന്് തിരുവത്താഴ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ സ്വീകരണം, പ്രദക്ഷിണം. രാത്രി എട്ടു മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധനയും നടന്നു.
കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ രാവിലെ ഏഴരയ്ക്കു തൈല പരികര്മബലിക്കു ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം വഹിച്ചു. വൈകുന്നേരം തിരുവത്താഴബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന എന്നിവയുണ്ടായിരുന്നു. റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ വചനസന്ദേശം നല്കി. തുടര്‍ന്ന് പൊതു ആരാധനയും ഉണ്ടായിരുന്നു.
വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ദേശീയ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുവത്താഴ പൂജ, പ്രസംഗം, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ സ്വീകരണം, ആരാധന} എന്നിവയുണ്ടായിരുന്നു. രാത്രി കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ ആരാധനയും നടന്നു.
പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ പെസഹാ വ്യാഴത്തോടനുബന്ധിച്ച് വൈകുന്നേരം തിരുവത്താഴ ബലി. ദൈവവന പ്രഘോഷണം, കാല്‍കഴുകല്‍ ശുശ്രൂഷ, സ്ത്രോത്രയാഗകര്മം, ദിവ്യകാരുണ്യ സ്വീകരണം, തുടര്‍ന്നു രാത്രി 12 വരെ ആരാധനയും നടന്നു.
കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ രാവിലെ തിരുവത്താഴപൂജ, കാല്‍കഴുകല്‍ ശുശ്രൂഷ, കാന്‍സര്‍ രോഗികള്‍ക്കു സഞ്ചി പിരിവ്, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന} എന്നിവ നടന്നു. ആയത്തുപടി }നിത്യസഹായ മാതാവിന്റെ പള്ളിയില്‍ പെസഹാ തിരുകര്‍മങ്ങള്‍ നടത്തി. വികാരി ഫാ. ജോണ്‍ പൈനുങ്കല്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. തുടര്‍ന്ന് ദിവ്യബലി, പ്രസംഗം എന്നിവയ്ക്കുശേഷം ആരാധനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: