ന്യുദല്‍ഹി: നാവികസേനായാനങ്ങളില് തുടരെയുണ്ടായ അപകടങ്ങളുടെ പേരില്‍ രാജിവച്ച അഡ്മിറല്‍ ഡി.കെ ജോഷിക്കു പകരം വൈസ് അഡ്മിറല്‍ റോബിന് കെ.ധവാനെ നാവികസേനാ മേധാവിയായി നിയമിക്കാന്‍ പ്രതിരോധമന്ത്രലയം ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെതാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
ജോഷി ഒഴിഞ്ഞതിനെത്തുടര്‍ന്ന് ധവാന് നാവിക സേനാമേധാവിയുടെ ചുമതല വഹിച്ചുവരികയായിരുന്നു. പശ്ചിമ നാവിക കമാന്‍ഡ് മേധാവി ശേഖര്‍ സിന്‍ഹയാണ് ഇപ്പോള്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെങ്കിലും തന്റെ കീഴിലുള്ള രണ്ട് പ്രധാന അപകടങ്ങള്‍ നടന്നത് അദ്ദേഹത്തിന് വിനയാകുകയായിരുന്നു.ധവാന് സേനയില്‍ ഇനി 25മാസത്തെ കാലാവധിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: