സോള്‍: ദക്ഷിണ കൊറിയയില്‍ 474 യാത്രാക്കാരുമായി പോയ കപ്പല്‍ മുങ്ങി. അപകടത്തില്‍ രണ്ടു പേര് മരിച്ചു. മുങ്ങിയ കപ്പലില്‍ നിന്നും ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
കൊറിയയുടെ തീരത്തുനിന്ന് 100 കിലോ മീറ്റര്‍ അകലെയുള്ള ജെജു ദ്വീപിലേക്ക് വിദ്യാര്‍ത്ഥികളുമായി പോയ കപ്പലാണ് അപകടത്തില്‍പെട്ടത്. 320 വിദ്യാര്‍ത്ഥികളും 27 ജീവനക്കാരുള്പ്പെടെയുള്ളവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അപകടസൂചന നല്‍കിയതിനെത്തുടര്‍ന്ന് തീരസംരക്ഷണ സേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തുകയായിരുന്നു.
കടലിനടിയിലെ ഏതോ വസ്തുവില്‍ ഇടിച്ചാണ് കപ്പല്‍ മുങ്ങിയതെന്നാണ് സൂചന. 50 കപ്പലുകളും 18 ഹെലികോപ്ടറുകളും ചെറു ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി സജീവമായി രംഗത്തുണ്ട്. സോളിലെ അന്‍സാന്‍ പട്ടണത്തിലെ സ്കൂളില്‍ നിന്ന് നാലു ദിവസത്തെ വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: