ടോക്യോ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാന് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. രാജ്യത്തിന്റെ തെക്കന്‍ പ്രവിശ്യയിലെ പൗള്‍ട്രി ഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. രോഗം പടരാതിരിക്കാന്‍ 1,12,000 കോഴികളെ കൊന്നൊടുക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഉത്തരവിട്ടു. കുമാട്ടോ ജില്ലയിലെ കോഴിഫാമില്‍ നിരവധി കോഴികള്‍ പെട്ടെന്ന് ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് ഉടമ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഡിഎന്‍എ ടെസ്റ്റില്‍ എച്ച് 5 വൈറസുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്. 56,000 കോഴികളാണ് ഈ ഫാമിലുള്ളത്. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇതേ ഉടമ നടത്തുന്ന സമീപ ഫാമിലെ കോഴികളെ കൊന്നൊടുക്കാനും അധികൃതര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗബാധ കണ്ടെത്തിയ ഫാമുകളില്‍ നിന്നും സമീപ പ്രദേശത്തുള്ള മറ്റു ഫാമുകളില്‍ നിന്നും കോഴികളെ കടത്തുന്നത് പ്രാദേശിക ഭരണകൂടം നിരോധിച്ചിട്ടുണ്ട്. 2 ഫാമുകളുടെയും സമീപ പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വൈറസ് ബാധയേറ്റിട്ടുണ്ടോ എന്നറിയാന്‍
മറ്റു ഫാമുകളിലെ കോഴികളെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പ്രദേശത്ത് ഉടനെത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യ കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. 3 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ജപ്പാനില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം അയല്‍രാജ്യമായ ദക്ഷിണകൊറിയയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജപ്പാന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: