തിരുവനന്തപുരം: സംസ്ഥാനത്തിന്റെ രണ്ടു ജില്ലകളിലെ നിരത്തുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നവരെ നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രികളിലെത്തിക്കാന്‍ രാപ്പകല്‍ ഓടുന്ന 108ന്റെ സേവനം അവസാനിക്കുന്നു. നിലവില്‍ ആറുമാസത്തെ ഷോര്‍ട്ട് ടേം ടെന്‍ഡര്‍ പ്രകാരമാണ് ജിവികെ-ഇഎംആര്‍ഐ എന്ന കമ്പനി 108 ആമ്പുലന്‍സുകള്‍ ഓടിക്കുന്നത്. ടെണ്ടര്‍ കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനു കാലതാമസം വരുത്തുന്നു.
തെരഞ്ഞെടുപ്പു കാലമായതിനാല്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലേക്കു തിരിഞ്ഞതോടെ 108 ആംബുലന്‍സുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെയായി. ഇതോടെ അപകടങ്ങളില്‍ സഹായമെത്തിക്കാന്‍ ഓടുന്ന 108 അമ്പുലന്സുകളുടെ ഓട്ടം നിലയ്ക്കുമെന്നുറപ്പായി. അഞ്ചു വര്‍ഷം നീളുന്ന ടെണ്ടര്‍ ഇടപാടുകള്‍ ഇനിയും പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ 108 ആംബുലന്‍സുകളുടെ സേവനം പൂര്‍ണമായും നിലയ്ക്കാനാണ് സാധ്യത. അഞ്ചു വര്‍ഷത്തേക്കു ടെണ്ടര്‍ നല്കുന്നതിനു ഇന്ത്യയിലെ തന്നെ വന്‍കിട കമ്പനികളും മത്സരിക്കും. ആറുമാസ ടെണ്ടര്‍ 1.17 ലക്ഷം രൂപയാണ് ഓരോ വാഹനത്തിനും നല്‍കേണ്ടത്. മൂവായിരം കിലോമീറ്റര്‍ ഓടും. അതു കഴിഞ്ഞുള്ള കിലോമീറ്ററുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നതാണു വ്യവസ്ഥ. തലസ്ഥാന ജില്ലയിലും ആലപ്പുഴയിലും ആരംഭിച്ച 108 ആംബുലന്‍സ് സേവനം ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായതാണ്. കഴിഞ്ഞ ഒക്ടോബര്‍ 16 നാണ് കരാര്‍ ഒപ്പിട്ടത്.
ഈമാസം 16ന് കരാര്‍ പ്രകാരം ആംബുലന്‍സുകളുടെ സേവനം നിര്‍ത്തണം. എന്നാല്‍. കരാര്‍ നീട്ടിനല്‍കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ദീര്‍ഘകാലത്തെ കരാര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനവും എങ്ങുമെത്താത്ത സ്ഥിതിക്ക് 108 ആംബുലന്‍സ് സേവനം നിന്നുപോകുമെന്നത് ഉറപ്പായി. 570 ആംബുലന്‍സുകള്‍ കൂടി വാങ്ങുന്നതിനുള്ള നടപടികളും ഇഴഞ്ഞു നീങ്ങുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആംബുലന്‍സ് സേവനം നല്‍കുന്നതിനാണ് പദ്ധതിയിട്ടതെങ്കിലും ഇപ്പോഴത്തെ പ്രവര്‍ത്തനത്തെ പൂട്ടിക്കെട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കരാര്‍ അവസാനിക്കാന്‍ 3 ദിവസം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ശ്രമിക്കില്ലെന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: