വന്നെന്മുന്നില് മഞ്ഞപൂങ്കുല
മഞ്ഞല ചാര്‍ത്തി മുകിലുകളില്
ശബളിമയാര്ന്നു തെളിഞ്ഞു വീണ്ടും
മലരൊളി തൂവി വര്‍ഷങ്ങള്‍
പെയ്തു ചൊരിഞ്ഞു പീതാംബരമായ്
മംഗളഗ്രാമസമൃദ്ധികളില്
മീട്ടിയ ഗാന തന്ത്രിയിലപ്പോള്
ഒരു കിളി പാടി വിഷുക്കാലം
സുരഭില സുന്ദര നിര്‍മല ഭംഗിയില്‍
തെന്നല്‍ തിരികള്‍ തെളിയുന്നു
ഭൂവിനു ചുറ്റും കണിമലരിതളിന്
സൂര്യശോഭകള് വിടരുന്നു
നന്മകള് മേന്മകള് കതിരുതിരുന്നു
വയലില്‍ പാട്ടുകളുണരുന്നു
ഉള്ളില്‍ പുളകച്ചാര്‍ത്തായ് വീണ്ടും
പൂത്തു വിടര്‍ന്നു കണിക്കൊന്ന
പൊന്നൊളി വിതറും സ്വപ്നപഥങ്ങള്‍
ഉലയും വിയര്‍പ്പു തുള്ളികളില്‍
കാണുകയായ് തെളിനീരുകള്‍ പോലെ
ഐശ്വര്യത്തിന് നാളുകളെ
വരിക നിറങ്ങളെ ഉഷഃസന്ധ്യകളെ
സുരഭില ജീവിത ഗാനം പാടാം
നവവര്ഷത്തിന് കതിര്മാല്യങ്ങളെ
ചൂടുക നാടിന്നൈശ്വര്യം
പൊട്ടിവിടര്‍ന്നു മാമ്പൂമണവും
കണിവെള്ളരിയും വേലകളും
സംസ്ക്കാരത്തിന് തങ്കരഥത്തില്‍
നിറപറവച്ചു മലയാളം
എന്തൊരലൗകിക ഭംഗിയിതംബേ
മേഷം വന്നു വിളിക്കുമ്പോള്‍
മേടം പുലരും നേരമിതെന്നും
കണ്ണിനു കണിയായ് നിന്നെങ്കില്‍.
– കെ.കെ. മനോജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: