കാസര്‍കോട്: കള്ളവോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവഗണിച്ചു. വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണ്റ്റെ വോട്ടേഴ്സ് ഐഡി നിര്‍ബന്ധമാക്കിയിരുന്നു. വോട്ടേഴ്സ് ഐഡി ഇല്ലാത്തവര്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സത്യപ്രസ്താവന ഒപ്പിട്ടുനല്കണമെന്നായിരുന്നു നിബന്ധന. ഇതോടൊപ്പം പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ള പതിനൊന്ന് തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കുകയും വേണം. എന്നാല്‍ ഈ നിബന്ധനകള്‍ പാലിക്കാതെ വോട്ടര്സ്ളിപ് മാത്രം കണക്കാക്കി വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുകയാണ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ചെയ്തത്. ഭൂരിഭാഗം ബൂത്തുകളിലും സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങുകയോ തിരിച്ചറിയല്‍ രേഖ പരിശോധിക്കുകയോ ചെയ്തില്ല. തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവം കള്ളവോട്ടിനിറങ്ങിയ ഇടത് വലത് മുന്നണികളുടെ പ്രവര്‍ത്തകര്‍ക്ക് അനുഗ്രഹമായി. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഇത്തവണ അധികൃതരുടെ അവകാശവാദം. എന്നാല്‍ നടപടിയെടുക്കേണ്ടവര്‍ തന്നെ ഇത് അട്ടിമറിക്കുകയായിരുന്നു. കള്ളവോട്ട് സംബന്ധിച്ച് വ്യാപക പരാതിയാണ് ഇത്തവണ ഉയര്‍ന്നതും. എല്ലാ ബൂത്തുകളിലും സത്യപ്രസ്താവനയുടെ കോപ്പി എത്തിച്ചിരുന്നെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍മാരും രാഷ്ട്രീയ നേതാക്കളും ഒത്തുകളിച്ച് നിര്‍ദ്ദേശം അട്ടിമറിക്കുകയായിരുന്നു. സമയലാഭത്തിനുവേണ്ടിയും ചിലര്‍ ഇതിനുനേരെ കണ്ണടച്ചു. സ്ഥലത്തില്ലാത്തവരുടേയും മരിച്ചവരുടേയും പേരില്‍ വോട്ടേഴ്സ് സ്ളിപ്പ് ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ട് അരങ്ങേറി. സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങിയിരുന്നുവെങ്കില് വോട്ടേഴ്സ് ഐഡി ഇല്ലാതെ വോട്ട് ചെയ്തവരുടെ എണ്ണം കണക്കാക്കാനും വ്യാജന്മാരെ കണ്ടെത്താനും സാധിക്കുമായിരുന്നു. കള്ളവോട്ട് ചെയ്ത സിപിഎമ്മുകാരെ തടയാന്‍ യുഡിഎഫോ ,കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരെ തടയാന്‍ എല്‍ഡിഎഫോ ശ്രമിച്ചില്ലെന്നാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: