ബീററ്റ്: കിഴക്കന്‍ സിറിയയില്‍ നടന്ന വിമതരുടെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. ഇറാഖിന്റെ അതിര്‍ത്തിയായ ഡേര്എല് സോറിലെ ബുക്കാമല്‍ നഗരത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നാണ് ബ്രിട്ടണ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നത്. അല്‍ഖ്വയ്ദയുടെ മറ്റൊരു സംഘടനയായ നുസ്രാ ഫ്രണ്ടും മറ്റു ഇസ്ലാമിക സംഘങ്ങളും തമ്മില്‍ ആഴ്ച്ചകളായി സംഘര്‍ഷം നിലനിന്നു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: