പെര്‍ത്ത്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ലഭിച്ച സിഗ്നലുകള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നുള്ളതു തന്നെയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്.
തെരച്ചില്‍ നടത്തുന്ന കപ്പലിലെ വിദഗ്ധരും ഇത് ഉറപ്പിച്ചതായി അദ്ദേഹം പറഞ്ഞു. തെരച്ചില്‍ നടത്തുന്ന കപ്പലുകള്‍ക്കു പുറമെ ഒരു വിമാനത്തിനും ഇന്നലെ ഇത്തരത്തില്‍ സിഗ്നല്‍ ലഭിച്ചിരുന്നു. ഇതോടെ വിമാനത്തിനായുള്ള തെരച്ചില്‍ ചുരുങ്ങിയ മേഖലയിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ബ്ലാക്ബോക്സില്‍ നിന്ന് ലഭിക്കുന്ന സിഗ്നലുകളെ ആശ്രയിച്ചായിരിക്കും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുക. ബ്ലാക് ബോക്സിലെ ബാറ്ററി നിര്‍ജീവമാകുന്നതിന് മുമ്പായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അബോട്ട് അറിയിച്ചു.
മലേഷ്യന്‍ എയര്‍ലന്‍സിന്റെ എംഎച്ച് 370 വിമാനം മാര്‍ച്ച് എട്ടിനാണ് കാണാതാകുന്നത്. ക്വാലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോകുകയായിരുന്ന വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് ബ്ലാക്ക് ബോക്സ് സിഗ്നലുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: