ചിലര്‍ വീട്ടില്‍ നിന്ന് പിണങ്ങിപ്പോയി പട്ടിണി കിടക്കേണ്ടിവരുമ്പോള്‍, ഭക്ഷണം കിട്ടാനായി കാഷായം ധരിക്കാറുണ്ട്. മറ്റുചിലര്‍ ഭാര്യ പിണങ്ങിപ്പോയാല് ആ നൈ രാശ്യം കൊണ്ട് കാവി ചുറ്റുന്നത് കാണാം. ആ വൈരാഗ്യം നല്ലതുതന്നെ. പക്ഷേ, യഥാര്‍ഥ ലക്ഷ്യം അറിഞ്ഞിരിക്കണം. അതിനോട് ബന്ധം വരണം.
അതില്ലാതെ കാഷായം ധരിച്ചതുകൊണ്ട് ഒരര്‍ഥവുമില്ല. ഇന്നത്തെക്കാലത്ത് യഥാര്‍ഥ സന്ന്യാസിമാരെ കണ്ടെത്താനാണ് പ്രയാസം. എങ്കിലും ഗുരുകുലങ്ങളില്‍ നിന്നും സമ്പ്രദായമനുസരിച്ച് വസ്ത്രം സ്വീകരിച്ചതാണോ എന്നന്വേഷിക്കണം. ശരിയാ യ ഗുരുക്കന്മാര് വെറുതെ കാഷായം കൊടുക്കില്ല, ആളി ന്റെ പക്വതകൂടി നോക്കും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: