ഐസ്വാള്‍: മിസോറാം ലോക്സഭാ സീറ്റില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് 11ലേക്ക് മാറ്റി. മിസോ വിഭാഗവുമായി ഏറ്റുമുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് ത്രിപുരയിലേക്ക് കുടിയേറിപ്പാര്‍ത്ത ബ്രു സമുദായത്തിന് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മറ്റ് വിഭാഗക്കാര്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി 72 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലവണ്ഗത്ലയ്, സൈഹ എന്നീ ജില്ലകളിലൊഴികെ വോട്ടിംഗ് മെഷീനുകളും മറ്റും എത്തിക്കാന്‍ സംസ്ഥാന തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതിരുന്നതാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ കാരണം.
അതേസമയം ഇനിയും എന്തെങ്കിലും കാരണം മൂലം തെരഞ്ഞടുപ്പ് വീണ്ടും നടത്തേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് ഏപ്രില്‍ 14ന് നടത്തുമെന്നും സംസ്ഥാന തെരഞ്ഞടുപ്പ് സെക്രട്ടറി നരേന്ദ്ര എന്‍. ഭുട്ടോളിയ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷനയച്ച കത്തില്‍ വ്യക്തമാക്കി. മിസോ സമുദായവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ബ്രു വിഭാഗത്തിന്റെ മുഖ്യപങ്കും ത്രിപുരയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് അധിവസിക്കുന്നത്. അതിനാല്‍ ഏപ്രില്‍ ഒന്നിനും മൂന്നിനുമിടയില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നത്. ഈ തീരുമാനമാണ് മറ്റ് സമുദായങ്ങളുടെ പ്രതിഷേധത്തിനു വഴിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: