ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനു നേരെ നിരാശരായ അനുയായികളുടെ ആക്രമണം തുടരുന്നു. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ സുല്ത്താന്പൂരിയില് നടന്ന പ്രചാരണ റാലിക്കിടെ എഎപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ലലി(39)യും കേ ജ്രിക്കിട്ട് ഒന്നു കൊടുത്തു. സ്വന്തം നേതാവിന്റെ ചെകിട്ടത്താണ് ലലി കൈവീശിയടിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവസ്ഥലത്തു നിന്നും ഉടന്‍ തന്നെ ലലിയെ പോലീസ് പിടികൂടി. പിന്നാലെ ഇയാളെ എഎപി ക്കാര് അരകിലോമീറ്ററോളം ദൂരം പിന്തുടര്ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു.
ബീഹാര്‍ സ്വദേശിയായ ലലി ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എഎപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അധികാരത്തില്‍ എത്തിയ ശേഷം വാക്കുകള്‍ പാലിക്കാതെ രാജിവെച്ച് ഒളിച്ചോടിയ നടപടിയില്‍ പ്രതിഷേധിച്ചാണ് കേജ്രിവാളിനെ മര്‍ദ്ദിച്ചതെന്ന് ലലി പോലീസിനോട് പറഞ്ഞു. കേജ്രിവാളിന്റെ ഇടതു കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കണ്ണടയും തകര്‍ന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ നാലാം തവണയാണ് കേജ്രിവാള് തല്ലുകൊള്ളുന്നത്. അസംതൃപ്തരായ എഎപി പ്രവര്‍ത്തകരായിരുന്നു അവയ്ക്കെല്ലാം പിന്നില്‍. എന്നാല്‍ അത് മറച്ചുവെയ്ക്കുന്നതിനായി, ബിജെപിയാണ് തനിക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതെന്ന് എല്ലാ തവണയും കേജ്രിവാള് ആരോപിക്കുന്നു.കേജ്രിവാളിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബിജെപിയും കോണ്‍ഗ്രസും ദുഃഖം പ്രകടിപ്പിച്ചു. പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നതൊന്ന് എന്ന എഎപി നയത്തിനെതിരെ ജനരോഷം ശക്തമായി വരുകയാണെന്ന് ബിജെപി നേതാവ് വിജയ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: