കൊളംബോ: ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തില്‍ സഹകരിക്കുന്നതിന് ശ്രീലങ്ക വിസമ്മതം പ്രകടിപ്പിച്ചു. രാജ്യത്ത് നടന്ന ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ശ്രീലങ്ക വിസമ്മതിച്ചത്.
അന്വേഷണം നടത്തുന്നത് സംബന്ധിച്ച യാതൊരു കാര്യങ്ങളും ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രി ജി എല്‍ പീറിസ് വ്യക്തമാക്കി. വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ശ്രീലങ്കയുമായി അന്വേഷണത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞതിന് പിന്നാലെയാണ് ശ്രീലങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: