Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അന്ന്‌ ഹീറോ…. ഇന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 08:52 pm IST
in Cricket

ട്വന്റി20 ലോകകപ്പ്‌ ഫൈനലില്‍ ശ്രീലങ്കയ്‌ക്കു മുന്നിലെ ഇന്ത്യന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുവരാജ്‌ സിംഗിന്റെ രക്തത്തിനായി ആരാധകര്‍ മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. ഒച്ചിഴയുന്ന വേഗത്തില്‍ ബാറ്റ്‌ ചെയ്ത യുവി ടീമിന്റെ ലോക കിരീട സ്വപ്നത്തിന്റ കടയ്‌ക്കല്‍ കത്തിവെച്ചന്നാണ്‌ ആരോപണം. ഇന്ത്യക്ക്‌ രണ്ട്‌ ലോകകപ്പുകള്‍ നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവിയുടെ പഴയവീരഗാഥകള്‍ മറന്നാണ്‌ ആരാധകരുടെ പ്രതികാര ബുദ്ധിയോടെയുള്ള പ്രതികരണം. 2007ലെ ആദ്യ ട്വന്റി ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ യുവിയെ സൂപ്പര്‍താരമായി ഇതേ ആരാധകര്‍ വാഴ്‌ത്തി. 2011ലെ ഏകദിന ലോകകപ്പിലെ മാന്‍ ഓഫ്‌ ദ ടൂര്‍ണമെന്റ്‌ പട്ടവും യുവിക്കായിരുന്നു. അതുമാത്രമല്ല, മറ്റു പല നിര്‍ണായക സന്ദര്‍ഭങ്ങളിലും ഉജ്ജ്വലമായ ബാറ്റിംഗിലൂടെ കളി ജയിപ്പിച്ച താരംകൂടിയാണ്‌ യുവി. ബാറ്റുകൊണ്ടുമാത്രമല്ല പന്തിനാലും യുവി മായാജാലങ്ങള്‍ കാട്ടിയിട്ടുണ്ട്‌.

എന്നാല്‍ ഇന്ന അതല്ല സ്ഥിതി. യുവരാജ്‌ ടീമില്‍ നിന്ന്‌ പുറത്തായിക്കാണാനാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ ആഗ്രഹിക്കുന്നത്‌. അതിനായി മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു അവര്‍. അതിന്‌ ഒരേയൊരു കാരണം ഫൈനലിലെ നിരുത്തരവാദപരമായ ബാറ്റിംഗും. യുവിയുടെ വിമര്‍ശകര്‍ ഒരു കാര്യം ഓര്‍ക്കണം, എന്നും എല്ലാവര്‍ക്കും ഒരേ ഫോമില്‍ കളിക്കാന്‍ കഴിയില്ല. ഏതുസമയത്ത്‌ ക്രീസിലെത്തിയാലും ആദ്യപന്തു മുതല്‍ തകര്‍ത്തടിക്കാന്‍ എല്ലാ കളിക്കാര്‍ക്കും സാധ്യമായെന്നും വരില്ല. നിലയുറപ്പിച്ചശേഷമായിരിക്കും ഇവരുടെ ബാറ്റില്‍ നിന്ന്‌ സിക്സറുകളും ബൗണ്ടറികളും പ്രവഹിക്കുക. അല്ലെങ്കില്‍ സെവാഗിനെപ്പോലെയോ സുരേഷ്‌ റെയ്നയെപ്പോലുള്ള ഹിറ്റര്‍മാരായിരിക്കണം. നിലയുറപ്പിച്ചശേഷം അടിച്ചുകളിക്കുന്നതാണ്‌ യുവരാജിന്റെശൈലി.

ലങ്കയ്‌ക്കെതിരായ ഫൈനലില്‍ 16 ഓവറില്‍ 111 റണ്‍സെടുത്ത ഇന്ത്യ പിന്നത്തെ നാല്‌ ഓവറില്‍ നേടിയത്‌ 19 റണ്‍സ്‌ മാത്രം. ഇതിന്റെ മുഖ്യ കാരണക്കാരനാകട്ടെ യുവരാജും. ഇതുവരെ ഇന്ത്യയുടെ ഹീറോയായിരുന്ന യുവി ഒറ്റ മത്സരം കൊണ്ട്‌ ആരാധകര്‍ക്ക്‌ മുന്നില്‍ വില്ലനായി. കോഹ്ലി ആഞ്ഞടിച്ച്‌ റണ്‍ നിരക്ക്‌ കൂട്ടുമ്പോള്‍ സിംഗിളെടുത്ത്‌ സ്ട്രൈക്ക്‌ കൈമാറുന്നതിനുപോലും യുവിക്ക്‌ കഴിഞ്ഞില്ല.

ഒരുവേള കോഹ്ലി പോലും യുവിയുടെ പ്രകടനത്തില്‍ അസ്വസ്ഥനായിരുന്നു. ഒടുവില്‍ കുലശേഖരയുടെ നിരുപദ്രവകാരിയായ ഫുള്‍ടോസില്‍ തിസാര പെരേരയുടെ കൈകളില്‍ യുവിയുടെ ഇന്നിംഗ്സ്‌ അവസാനിച്ചപ്പോള്‍ ലങ്കയെക്കാള്‍ ആശ്വാസംകൊണ്ടത്‌ ഇന്ത്യയായിരുന്നു. 2007ലെ ട്വന്റി20 ലോകകപ്പില്‍ സ്റ്റ്യുവര്‍ട്ട്‌ ബ്രോഡിന്റെ ഒരു ഓവറിലെ ആറു പന്തുകളും ഗ്യാലറിയിലേക്ക്‌ പറത്തിയ യുവിയുടെ നിഴല്‍പോലുമല്ലായിരുന്നു ലങ്കയ്‌ക്കെതിരെ ദര്‍ശിച്ചത്‌.

സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും യുവിയുടെ ബാറ്റിംഗ്‌ ഇന്ത്യയെ തോല്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ യുവി പുറത്തായശേഷമെത്തിയ റെയ്നയുടെ കടന്നാക്രമണം അത്തവണ ഇന്ത്യയെ രക്ഷിച്ചു. പക്ഷേ, പാഠം പഠിക്കാഞ്ഞ ധോണി ഇത്തവണയും യുവിയെ നാലാമനായി ബാറ്റിംഗിനയച്ചു. വിജയങ്ങളുടെ നായകന്‌ അപൂര്‍വ്വമായി പറ്റുന്ന തന്ത്രപരമായ പിഴവുകളിലൊന്നായി അതു വിലയിരുത്തപ്പെടുന്നു. ഒറ്റയ്‌ക്ക്‌ മത്സരം ജയിക്കാന്‍ കഴിവുള്ള യുവിയുടെ മുന്‍കാല പ്രകടനത്തില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ധോണി അത്തരമൊരു തീരുമാനം എടുത്തത്‌. കാന്‍സര്‍ ചികിത്സയ്‌ക്കുശേഷം ഏകദിന, ടെസ്റ്റ്‌ ടീമുകളില്‍ നിന്ന്‌ പുറത്താക്കപ്പെട്ട യുവിയുടെ ക്രിക്കറ്റ്‌ ഭാവിയെ ഇരുളിലാക്കുന്നതാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

സ്പോര്‍ട്സ്‌ ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.