തനി പൗരസ്ത്യസന്താനമായ നസറേത്തിലെ യേശുവിനെ കടുത്ത പ്രായോഗികനായിട്ട് നാം കാണുന്നു. മങ്ങിമറയുന്ന ഈ ലോകത്തിലും ലൗകികവസ്തുക്കളിലും അവിടേക്ക് വിശ്വാസമില്ല. വര്‍ത്തമാനകാലത്തില്‍ പടിഞ്ഞാറുകാരുടെ പതിവനുസരിച്ച് പാഠപീഡനങ്ങള് ആവശ്യമില്ല. വലിച്ചാലിനി നീളാത്തേടത്തോളം വലിച്ചുനീട്ടേണ്ടതില്ല. പാഠങ്ങള്‍ റബ്ബറല്ല, അതിനും ഒരതിരുണ്ട്. ഇക്കാലത്തെ വിഷയഭ്രമത്തിന് മതത്തെ ഒരു നിമിത്തമാക്കാന്‍ പാടില്ല. ശ്രദ്ധിക്കുവിന്‍, നമുക്കെല്ലാം നേര് സമ്മതിക്കാം. ആദര്‍ശത്തെ അനുസരിക്കുക, അസാധ്യമെങ്കില്‍, നമ്മുടെ ദൗര്‍ബല്യം സമ്മതിക്കാം; അല്ലാതെ അതിനെ താഴെ തള്ളിയിടരുത്; ആരും അതിനെ വലിച്ചുതാഴ്ത്താന്‍ തുനിയരുത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: