ബുദ്ധിമാന്മാര് ഭഗവാന്റെ തിരുനാമങ്ങളെ സംഘം ചേര്‍ന്ന് കീര്‍ത്തിക്കുന്ന മാര്‍ഗം പിന്തുടരുന്നു. ഇതുവഴി സ്വയം കൃഷ്ണന് തന്നെയായ സുവര്‍ണ നിറമുള്ള ഗൗരംഗ മഹാപ്രഭുവിനെ ആരാധിക്കുകയും ചെയ്യുന്നു. ഭഗവാന് കൃഷ്ണനെ ആരാധിക്കുക എന്നത് ചെലവുള്ള കാര്യമല്ല. ചൈതന്യ മഹാപ്രഭുവിനെ ആരാധിക്കുന്നത് ഭഗവാന് കൃഷ്ണനെ ആരാധിക്കുന്നതിനെക്കാള്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. കാരണം, ഭഗവാന് കൃഷ്ണനെ ആരാധിക്കുവാന്‍ വേണ്ടി ഒരു ഇലയോ പൂവോ പഴമോ അല്പം ജലമോ ശേഖരിക്കാനുള്ള ശ്രമമെങ്കിലും നടത്തണം. ഭഗവാന് ചൈതന്യ മഹാപ്രഭുവിനെ ആരാധിക്കാന്‍ അതുപോലും ആവശ്യമില്ല. എന്നാല്‍ എന്തുതന്നെയായാലും ഇരുവരുടെയും എളുപ്പത്തില്‍ ഏതു രാജ്യത്തിലും ഏതവസ്ഥയിലും ആര്‍ക്കും – അയാള്‍ വിഡ്ഢിയോ പണ്ഡിതനോ പാപിയോ ഭക്തനോ കുലീനനോ അധഃകൃതനോ സമ്പന്നനോ ദരിദ്രനോ ആരുമാകട്ടെ – ആരാധിക്കാം. ഭഗവാന് കൃഷ്ണന് ഭഗവത്ഗീതയില്‍ പറയുന്നുണ്ട്.
– ഭക്തിവേദാന്തസ്വാമികള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: