ചണ്ഡീഗഢ്: പ്രിയ സുഹൃത്തിന്റെ വിളി ആര്‍ക്കെങ്കിലും അവഗണിക്കാന്‍ പറ്റുമോ. കഴിയില്ല, അതല്ലേ ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂര്‍ ദുബായിയില്‍ നിന്ന് സ്വരാജ്യത്തേക്ക് പറന്നിറങ്ങിയത്, ഹാസ്യനടന് അനുപം ഖേറിന്റെ ഭാര്യയും ചണ്ഡീഗഢിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കിരണ്‍ ഖേറിനുവേണ്ടി വോട്ടു ചോദിക്കാന്‍.
‘വെല്‍ക്കം ബാക്ക്’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ദുബായിയിലായിരുന്നു അനില്‍. ഞായാറാഴ്ച ഷൂട്ടിങ്ങിന് ഒഴിവുകിട്ടിയ വേളയില്‍ അദ്ദേഹം അവിടെ നിന്ന് വിമാനംകയറി. ദല്‍ഹി എയര്‍പോര്‍ട്ടിലിറങ്ങിയ സൂപ്പര്‍സ്റ്റാര്‍ കാറോടിച്ച് ചണ്ഡീഗഢിലെത്തി. പിന്നെ പകല്‍ മുഴുവനും കിരണ്‍ ഖേറിനുവേണ്ടി പ്രചാരണത്തിലേര്‍പ്പെട്ടു. കൂട്ടുകാരന് ഒപ്പം ചേര്‍ന്നപ്പോള്‍ അനുപം ഖേര്‍ സന്തോഷംകൊണ്ടു വീര്‍പ്പുമുട്ടി. രാത്രിതന്നെ അനില്‍ കപൂര്‍ ദുബായിയിലേക്ക് മടങ്ങുകയും ചെയ്തു.
അനിലിനത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. പക്ഷേ, ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ കിരണിന് പിന്തുണയുമായെത്തി, അനുപം ഖേര്‍ പറഞ്ഞു. ഒരേ സമയം വ്യത്യസ്ത സ്ഥലങ്ങളില്‍ സഞ്ചരിക്കാനുള്ള ഊര്‍ജം അനിലിന് എവിടെ നിന്നു കിട്ടുന്നെന്ന് ആലോചിക്കുമ്പോള്‍ അതിശയം തോന്നുന്നു. മുംബൈയിലെ സുഹൃത്തുക്കളില്‍ അധികംപേരും അനില്‍ ചെയ്തതുപോലൊരു കാര്യം ചെയ്യില്ല. ഒരുപാട് സന്തോഷമായി, അനുപം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: