മുഹമ്മ (ആലപ്പുഴ): വെള്ളാപ്പള്ളിക്ക് മുന്നില്‍ കെ.സി. വേണുഗോപാല്‍ മുട്ടുമടക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മണ്ണഞ്ചേരിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി എന്തൊക്കെയോ പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞ് കെ.സി. വേണുഗോപാല്‍ വീമ്പിളക്കിയിരുന്നു. കേസ് ഇപ്പോള്‍ വരുമെന്ന് കരുതി വെള്ളാപ്പള്ളി കാത്തിരുന്നു. നാളുകളേറെയായിട്ടും മിണ്ടാട്ടമില്ല. പിന്നീട് സരിതയെക്കുറിച്ചും വെള്ളാപ്പള്ളി പലതും വിളിച്ചു പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ സരിതയും വീമ്പിളക്കി. തന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വെളിപ്പെടുത്തുമെന്ന് സരിത പറഞ്ഞു. പിറ്റേന്ന് വെള്ളാപ്പള്ളി സരിതയ്ക്കെതിരെ ആഞ്ഞടിച്ചു. പിന്നെ സരിതയെ നാട്ടിലെങ്ങും കാണാതായി. ഇതില്‍ നിന്നും വ്യക്തമാകുന്നത് ചില കാര്യങ്ങളില്‍ വാസ്തവമുണ്ടെന്നാണ്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഈ വീമ്പിളക്കമെന്നും വിഎസ് പറഞ്ഞു. ജനങ്ങള്‍ക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളുമാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. അവര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ പരസ്യങ്ങളില്‍ മാത്രമേ കാണാനുള്ളൂവെന്നും വിഎസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: