ലോസ് ഏഞ്ചലസ്: ഹോളിവുഡില്‍ നിറസാന്നിദ്ധ്യമായിരുന്ന നടന് മിക്കി റൂണി അന്തരിച്ചു. എട്ടു പതിറ്റാണ്ടോളം ഹോളിവുഡ് സിനിമകളിലെ താരമായിരുന്ന മിക്കി ലോകത്ത് ഏറ്റവുമധികം കാലം സിനിമയില്‍ അഭിനയച്ച വ്യക്തികളില്‍ ഒരാളാണ്. നിശബ്ദ ചിത്രങ്ങളില്‍ വളരെ ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ മിക്കി 90 വയസുവരെ ക്യാമറയ്ക്കു മുന്നില്‍ വേഷമിട്ടു. ലോകത്തെ തന്നെ വിസ്മയിപ്പിച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. തന്റെ കഠിന പ്രയത്നത്തിലൂടെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
നിശബ്ദ ഹാസ്യചിത്രങ്ങള്‍, ഷേക്സ്പിയര് ചിത്രങ്ങള്‍, ടെലിവിഷന്‍ ഷോകള്‍ എന്നിവയിലെല്ലാം നിറഞ്ഞുനിന്ന റൂണി സിനിമയിലെപ്പോലെതന്നെ യഥാര്‍ത്ഥ ജീവിതവും കൊണ്ടുനടന്നു. എട്ടു വിവാഹം കഴിച്ചിട്ടുണ്ട്. പ്രശസ്തയായ ഹോളിവുഡ് സുന്ദരി അവ ഗാര്‍ഡനര്‍ അടക്കം മിക്ക ജീവിത പങ്കാളികളും അദ്ദേഹത്തിനൊപ്പം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരില്‍ 11 മക്കളുണ്ട്.
വര്‍ഷങ്ങളോളം ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു റൂണി. ഒന്നാം ലോകമഹായുദ്ധത്തിനിടെ കുറച്ചുകാലം സൈന്യത്തിലും ജോലി നോക്കി. അവിടെ സൈന്യത്തിനുവേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു ജോലി. ഓസ്കാര്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മോഷന്‍ പിക്ചേഴ്സ് അക്കാദമി റൂണി സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രത്യേക അവാര്‍ഡ് നല്കിയ ആദരിച്ചു.
അവസാനകാലത്ത് സുവിശേഷ മാര്‍ഗം സ്വീകരിച്ച റൂണി തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുക്കപ്പെട്ടതിന്റെ പേരില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു പരാതി നല്‍കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് സുരക്ഷ നല്‍കേണ്ടതിന്റെ ആവശ്യമാണ് അദ്ദേഹം കോണ്‍ഗ്രസിനുമുന്നില്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: