സതാരി: ജോര്‍ദാനിലെ സിറയന്‍ ക്യാംപില്‍ അഭയാര്‍ത്ഥികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 22 പൊലീസുകാര്‍ക്ക് പരുക്കേറ്റു.നിരവധി അഭയാര്‍ത്ഥികള്‍ക്കും പരുക്കുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
വടക്കന്‍ ജോര്‍ദാനിലെ സതാരി അഭയാര്‍ത്ഥി ക്യാംപിലാണ് സംഭവം. അനധികൃതമായി ക്യാംപില്‍ നിന്നു വിട്ടു പോകാന്‍ ശ്രമിച്ച ഒരു സംഘം അഭയാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രക്ഷോഭകാരികള്‍ ആറ് ടെന്റുകളും രണ്ട് കാരവാനും കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. പെലീസ് സ്റ്റേഷന് ആക്രമിക്കാനുളള ശ്രമവും ഉണ്ടായി. പ്രക്ഷോഭകാരികള്‍ക്കു നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
അതേസമയം സംഘര്‍ഷത്തില്‍ ഒരു അഭയാര്‍ത്ഥി മരിച്ചതായ വാര്‍ത്ത അധികാരികള്‍ നിഷേധിച്ചു. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 12 കിലോ മീറ്റര്‍ അകലെ ജോര്‍ദാന്‍ മരുഭൂമിയിലാണ് സതാരി ക്യംപ്. ലോകത്തെ രണ്ടാമത്തെ വലിയ അഭയാര്‍ത്ഥി ക്യാംപാണ് ഇത്. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച ഈ ക്യാപിലെ മോശമായ ജീവിത സാഹചര്യങ്ങള്‍ നേരത്തേയും ഇവിടെ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: