ലണ്ടന്‍: ലോകമെമ്പാടുമുള്ള ഏത്തവാഴ കൃഷിക്ക് വന്‍ഭീഷണിയായി ഒരു പ്രത്യേക തരം കീടം വരുന്നു. നിവിലുള്ള സകല കീടനാശിനികളെയും അതിശക്തമായി പ്രതിരോധിക്കുന്ന തരം പൂപ്പലാണ് ഏത്തവാഴ കൃഷി നശിപ്പിക്കുന്നത്. പനാമ ഡിസീസ് ട്രോപ്പിക്കല്‍ റേസ്4( ടി.ആര്4) എന്നാണ്പേര്. കോടാനുകോടി രൂപയുടെ കൃഷിയെയാണ് ഇവ നശിപ്പിക്കുക. തെക്കുകിഴക്കേഷ്യയില്‍ നിന്നാണ് ഇവ പുറത്തു ചാടിയത്. ജോര്‍ദ്ദാനിലും മൊസാംബിക്കിലും കൃഷി വന്‍തോതില്‍ നശിപ്പിച്ചു കഴിഞ്ഞു.കേരളത്തിലും തമിഴ്നാട്ടിലുമടക്കം വന്‍തോതില്‍ ഏത്തവാഴ കൃഷിയുള്ള രാജ്യമാണ് ഇന്ത്യ. പുതിയ പൂപ്പല്‍ ലോകത്തെ മൊത്തം ഏത്തവാഴ കൃഷിക്കും വിനാശകരമാണെന്ന് യു.എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പൂപ്പലിന് എതിരെ മരുന്നില്ല. ലോകത്തെ 85 ശതമാനം കൃഷിയും നശിപ്പിക്കാന്‍ ഇതിങ്കരുത്തുണ്ട്. വിദഗ്ധര്‍ പറയുന്നു. ഇന്തോനേഷ്യയിലാണ് രോഗം ഉടലെടുത്തത്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് വലിയ തോട്ടങ്ങള്‍ വരെ ഇത് നശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: