ആലപ്പുഴ: മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ഖജനാവ് സംഘടിത ന്യൂനപക്ഷങ്ങള്‍ക്ക് അടിയറവ് വച്ച സാഹചര്യത്തില്‍ ഈഴവ സമുദായം ഇത്തവണ കാര്യങ്ങള്‍ മനസിലാക്കി വോട്ടു ചെയ്യണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.എസ്എന്‍ഡിപിയോഗം വനിതാസംഘത്തിന്റെ ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സരിതയെ മുന്‍നിര്‍ത്തി പോലും തന്നെ കുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെയാണ് അവഹേളിക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ ഓര്‍ക്കണം. ഇത്തരത്തില്‍ തരംതാഴ്ന്നവര്ക്ക് സമുദായം തിരിച്ചടി നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ തങ്കമണി ഗൗതമന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: