ആദായനികുതി പത്താം പതിപ്പുമായി വീണ്ടും വിപണിയില്‍
വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഒരു പുസ്തകമാണ് ‘ആദായനികുതി’ ഈ പുസ്തകത്തിന്റെ പത്താം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
ആദായ നികുതിയുടെ വിവിധ വശങ്ങള് പ്രതിപാദിക്കുന്ന ഇത് നികുതി സംബന്ധമായ അറിവിന്റെ ലോകത്ത് വലിയ ‘ആദായം’ തന്നെയാണ്. പവിത്രന് എഴുതിയ ഈ പുസ്തകത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നികുതി സംബന്ധമായ മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണം കൂടിയാണിത്. ആദായനികുതി സംബന്ധിച്ച് സമഗ്രവും ശാസ്ത്രീയവുമായ രീതിയില്‍ പരിശോധിക്കുന്നുവെന്നതാണ് ചൂടപ്പം കണക്കെ ഇത് വിറ്റഴിയുവാന് കാരണം. നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ടതിലേക്കുള്ള എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിരിക്കുന്നുവെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
രണ്ടു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്റെ നികുതിചാര്ട്ട്, 25 വര്‍ഷത്തെ ആദായനികുതി നിരക്ക്, നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വരുമാനങ്ങള്‍, നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍, വിവിധ വകുപ്പുകളിലൂടെ ലഭിക്കുന്ന നികുതി ഇളവുകള്‍, കാപ്പിറ്റല്‍ ഗെയിന്‍ കണക്കാക്കുന്നവിധം, അവയുടെ നികുതിനിരക്ക്, കാപ്പിറ്റല്‍ ഗെയ്ന്‍ കമ്മ്യൂട്ട് ചെയ്യുന്ന രീതി, 33 വര്‍ഷത്തെ കോസ്റ്റ് ഇന്‍ ഫ്ലേഷന്‍ ഇന്‍ഡക്സ്, ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം കണക്കാക്കുന്ന രീതി, വാടകയ്ക്ക് നല്‍കിയിട്ടുള്ള വീടുകളുടെ വാടകയില്‍ നിന്നുള്ള നികുതി, ബിസിനസ്സില്‍ നിന്നുള്ള വിവിധ വരുമാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി ഇളവ്, നിര്‍ബന്ധ ഓഡിറ്റ് നടത്തേണ്ടത് ആരൊക്കെ എന്നതിലേക്കുള്ള നല്ല വെളിച്ചം വീശലാണ് ഈ പുസ്തകം.
ശമ്പളക്കാരുടെ, പെന്‍ഷന്‍കാരുടെ വരുമാനത്തിന്മേല് ലഭിക്കുന്ന വിവിധ ഇളവുകള്‍, നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വിവിധതരം അലവന്‍സുകള്‍, ശമ്പളക്കാരുടെ വരുമാനത്തിന്റെ നികുതി കണക്കാക്കുന്ന രീതി, ടിഡിഎസ്, നികുതി ചാര്‍ട്ട്, 80 സി മുതല്‍ 80 യു വരെയുള്ള വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍, സഹകരണ സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ നികുതി നിരക്ക്, നികുതി ചാര്‍ട്ട് ലഭിക്കുന്ന ഇളവുകള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിന്റെ നികുതി കണക്കാക്കുന്നവിധം ഒഴിവാക്കപ്പെട്ട ചെലവുകള്‍, സേവനനികുതി നിരക്ക് എന്നിവയെപ്പറ്റിയും ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടവിധം, ഇ. റിട്ടേണ്‍ നല്‍കേണ്ടവിധം, റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടുന്ന വിവിധതരം ഫോമുകള്‍ തുടങ്ങി ആദായനുകുതിയുമായി ബന്ധപ്പെട്ടതെല്ലാം സവിസ്തരം ചൂണ്ടിക്കാണിക്കുന്ന 200 രൂപ വിലയുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗ്ലോബല്‍ പബ്ലിഷിംഗ് ഹൗസാണ്.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: