കോട്ടയം: പിഎഫ് പെന്ഷന് മിനിമം 1000 രൂപയായും പരമാവധി പെന്ഷന് കണക്കാക്കുന്ന ശമ്പളം 6500 രൂപയില്‍ നിന്ന് 15000 രൂപയാക്കി വര്‍ദ്ധിപ്പിച്ച പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അഗീകരിച്ചെന്ന് പ്രഖ്യാപിച്ചിട്ടും ഗവ. ഉത്തരവിറക്കാത്ത നടപടി പി.എഫ് പെന്‍ഷന്‍കാരോടുള്ള വഞ്ചയാണെന്ന് പി.എഫ് പെന്നഷനേഴ്സ് അസോസിയേഷന് കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.പങ്കജാഷന് നായര്‍, ജില്ലാ സെക്രട്ടറി എസ്. രഘുനാഥന് എന്നിവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പായി മാറി. രാജ്യത്ത് ഇപ്പോഴുള്ള 45 ലക്ഷം പെന്‍ഷന്‍കാരില്‍ നിലവില്‍ 1000 രൂപയില്‍ താഴെ ലഭിക്കുന്ന 27 ലക്ഷം പേര്‍ക്ക് മാത്രമാണ് മിനിമം പെന്ഷന് 2014 ഏപ്രില്‍ 1 മുതല്‍ 1000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ശേഷിക്കുന്ന 1000 രൂപയ്ക്കുമേല്‍ പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്ന 18 ലക്ഷം പേര്‍ക്ക് ഒരു പൈസയുടെ വര്‍ദ്ധനവ് പോലും നല്കാന് തീരുമാനിച്ചതുമില്ല. ഈ കൊടും വഞ്ചനക്കെതിരെ അടുത്ത തെരഞ്ഞെ ടുപ്പില്‍ മുഴുവന്‍ പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും ശക്തമായ പ്രതിഷേധം രേഖ പ്പെടുത്തുവാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.പങ്കജാക്ഷ നായരുടെ അധ്യക്ഷത യില്‍ കൂടിയ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രഘുനാഥന് നായര്‍, പി.വി ചാക്കോ കങ്ങഴ, എ.എം കുര്യന്, പി.എന്‍ ശശിധരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: