തൊടുപുഴ: ബിജെപിയുടേയും നരേന്ദ്രമോദിയുടേയും വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ ബിജെപിയ്ക്കും മോദിക്കുമെതിരെ അപവാദ പ്രചരണങ്ങളുമായി എ.കെ. ആന്റണി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ബിജെപിയ്ക്കെതിരെ അവിശുദ്ധ സഖ്യം സംഘടിപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് ആരംഭിച്ചിട്ടുള്ളത്. മോദിയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്ന എ.കെ. ആന്റണി ഇറ്റാലിയന്‍ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ രാജ്യസ്നേഹത്തെയാണ് ഈ സാഹചര്യത്തില്‍ അദ്ദേഹം ആശങ്കയോടെ വീക്ഷിക്കേണ്ടത്. കടല്‍കൊല കേസില്‍ കുറ്റവാളികളായ ഇറ്റാലിയന്‍ നാവികരോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പിന്നില്‍ സോണിയാഗാന്ധിയുടെ ഇറ്റാലിയന്‍ താല്‍പ്പര്യങ്ങളാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. സാബു വര്‍ഗ്ഗീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: