അടൂര്‍ തേപ്പുപാറ സുനില്‍ ഭവനില്‍ കാര്‍ത്ത്യായനിയുടെ (56) രണ്ടു പവന് മാലയാണ് കവര്‍ച്ച ചെയതത്. ഇന്നലെ രാവിലെ 11 മണിയോടെ ഒപി ടിക്കറ്റെടുക്കാന്‍ കൗണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് മാല തട്ടിയെടുത്തത്. ഒപി ടിക്കറ്റെടുക്കാനെവന്ന രീതിയില്‍ ആദ്യം ഒരു യുവതി ക്യൂ നിന്നു. പിന്നീട് മറ്റു രണ്ടു യുവതികള്‍ കൂടിയെത്തി. ഇവര്‍ രണ്ടുപേരും ക്യു നിന്ന തമിഴ് യുവതിയുടെ അടുത്തായി നിന്നു. പിന്നീട് തക്കം കിട്ടിയപ്പോള്‍ ക്യുവില്‍ മുന്നില്‍ നിന്ന കാര്‍ത്ത്യായനിയമ്മയുടെ മാല വലിച്ചു പൊട്ടിച്ച് ഓടുകയായിരുന്നു. മൂന്നംഗ സംഘത്തിലെ ഒരാളാണ് മാല പറിച്ചുകൊണ്ട് ഓടിയത്. സംഭവം കണ്ടു നിന്ന ചിലര്‍ യുവതിയെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മോഷ്ടാവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയെയും പിടികൂടി. ആസ്പത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ത്രീകളാണ് പിടിയിലായതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: