കോട്ടയം: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ സയന്‍സിന്റെ നേതൃത്വത്തില്‍ ചൈനയില്‍ വച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സിംപോസിയത്തില്‍ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞയ്ക്ക് അംഗീകാരം. ചൈനയിലെ യുഹാന് പ്രവിശ്യയിലുള്ള ഹൊസോങ്ങ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് 2014 മാര്‍ച്ച് 17 മുതല്‍ 21 വരെ നടത്തിയ സിംപോസിയത്തില്‍ മികച്ച പ്രബന്ധപോസ്റ്റിറിനുള്ള അവാര്‍ഡും ഫലകവും ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ ക്രോപ് ഇംപ്രൂവ്മെന്റ് വിഭാഗത്തിലെ ശാസ്ത്രജ്ഞയായ ഡോ. വി.സി. മേഴ്സിക്കുട്ടിക്കു ലഭിച്ചു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹോര്‍ട്ടികള്‍ച്ചര്‍ സയന്‍സിന്റെ ചെയര്മാന് ഡോ. ഫ്രാന്‍സിസ്കോ പെറസില് നിന്നും വി.സി. മേഴ്സിക്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങി.
സസ്യഫല ഉത്പാദനക്ഷമതയുടെ മികവിന് ബഡ്ഗ്രാഫ്റ്റിംഗ് എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ വിഷയം. 21 രാജ്യങ്ങളില്‍ നിന്നുമായി 250 പേര് പങ്കെടുത്ത ഈ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് ഡോ. വി.സി. മേഴ്സിക്കുട്ടിയാണ്. ഇന്ത്യന്‍ റബ്ബര്ഗവേഷണകേണ്ടത്തിലെ ശാസ്ത്രജ്ഞരായ ഡോ. വി. സി. മേഴ്സിക്കുട്ടിയും ഡോ. റ്റി. ഗിരീഷും ചേര്‍ന്ന് സമര്‍പ്പിച്ച സ്റ്റഡീസ് ഓണ്‍ ഗ്രാഫ്റ്റ് കംപാറ്റിബിലിറ്റി ഓഫ് ബഡ്സ് ഇന്‍ വെജിറ്റേറ്റീവ് പ്രോപ്പഗേഷന് ഓഫ് റബ്ബര്‍ (ഹീവിയ ബ്രസീലിയന്‍സിസ്) എന്ന പ്രബന്ധ പോസ്റ്ററിനാണ് അവാര്‍ഡ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: