തിരൂര്‍: ഹിന്ദു ദേവതകളെയും പുണ്യഗ്രന്ഥങ്ങളെയും അവഹേളിക്കുകയും നികൃഷ്ടമായി ചിത്രീകരിക്കുകയും ചെയ്ത സ്വാമി സന്ദീപാനന്ദഗിരിയുടെ നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് തിരൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സന്ദീപാനന്ദഗിരിയുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്നും ഹീനമായ രീതിയില്‍ പ്രശസ്തി പിടിച്ചുപറ്റാനുള്ള ശ്രമം നിന്ദ്യമാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി. വി വാസു അധ്യക്ഷതവഹിച്ചു. വിഭാഗ് സംഘടനാസെക്രട്ടറി കെ. വി സുകുമാരന്‍ കോലത്ത്, ഇ.ജി ഗണേശന്, കെ.പി പ്രദീപ്കുമാര്‍, വി.വി രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഹൈന്ദവ ആചാരങ്ങളെയും ദേവീദേവന്മാരെയും അവഹേളിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ് ഭക്തജനങ്ങളുടെ പ്രതിഷേധമുയര്‍ന്നത്. ദേവീ ദേവന്മാരെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് സദസ്സിലുണ്ടായിരുന്നവര്‍ പ്രതിഷേധിക്കുകയായിരുന്നു. ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് വന്‍ പോലീസ് സംരക്ഷണത്തില്‍ പ്രഭാഷണം പുന:രാരംഭിച്ചു. പ്രഭാഷണം സമാപിച്ചതിന് ശേഷം മര്ദ്ദനമേറ്റന്നാരോപിച്ച് സന്ദീപാനന്ദഗിരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പരാതിയില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: