കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെ അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും എതിരെ സ്ത്രീകള്‍ ജാഗരുകരാകണമെന്നും അവയെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും കലൂരില്‍ ചേര്‍ന്ന മാതൃശക്തി സമ്മേളനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ സഹധര്‍മ്മിണി അംബികാ ദേവി പ്രസ്താവിച്ചു. കുടുംബ ജീവിതത്തെ ദുഃസഹമാക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനും സ്വൈര്യജീവിതം ഉറപ്പുവരുത്താനും ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് അംബികാ ദേവി അഭ്യര്‍ത്ഥിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. സുരേഷ്കുമാര്‍, സജിനി രവികുമാര്‍, പത്മം രാജശേഖരന്, ടി. ബാലചന്ദ്രന്, ജെ. സുരേഷ്, സുനില്‍ തീരഭൂമി, രാമലഹിതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: