കൊച്ചി: ആത്മവിശ്വാസം നഷ്ടപ്പെട്ട് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയെയുടെയും രക്തസാക്ഷിത്വം വോട്ടാക്കിമാറ്റാനുള്ള ശ്രമമാണ് കെ.വി. തോമസ് പര്യടനത്തിലുടനീളം കാഴ്ചവെച്ചത്. ഭീകരവാദികളാല്‍ രാജ്യത്തിനു വേണ്ടി അതിദാരുണമായി ജീവന് ത്യജിക്കേണ്ടിവന്ന ഒരമ്മയും മകനും ഈ തെരഞ്ഞെടുപ്പു വേളയിലും നമ്മുടെ മുന്നിലുണ്ട് എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രചരണം.
ആലങ്ങാട് , കോങ്ങോര്പ്പള്ളി , നീറിക്കോട് , മാളികപ്പീടിക , തുടങ്ങി പതിനൊന്നു കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ പര്യടനം കാരക്കുന്നില്‍ നിന്നും ആരംഭിച്ചു. യു സി കോളേജ് , മില്ലുപടി , ലീഗ് ജങ്ക്ഷന് , അക്വാ സിറ്റി , ആശുപത്രിപ്പടി , തട്ടാംപടി , മനക്കപടി , സൊസൈറ്റി കവല , കുന്നുംപുറം , മാഞ്ഞാലി പാലം , കുന്നുകര മണ്ഡലത്തിലെ ചക്കാലക്കല്‍ ജങ്ക്ഷന് , ചുങ്കം കവല , വടക്കേ അട്ടവാശ്ശേരി , കുന്നുകര ജങ്ക്ഷന് , കുത്തിയതോട് എന്നിവിടങ്ങളിലൂടെ അയിരൂര്‍ ഉഴം കവലയില്‍ സമാപിച്ചു.
യു ഡി എഫ് നേതാക്കളായ ബി എ അബ്ദുല്‍ മുത്തലിബ് , കെ കെ ജിന്നാസ് , കെ വി പോള്‍ , ബാബു മാത്യു , സുനില്‍ തിരുവാലുര് , മീന ബാബു , സാജിത ഷംസുദ്ദീന് , ഷമീര്‍ , അഷറഫ് മൂപ്പന് , അഡ്വ. ശിഹാബുധിന് , വി ഇ അബ്ദുള്‍ ഗഫൂര്‍ , ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നത്തെ പര്യടനം രാവിലെ 7.30 ന് തൃക്കാക്കര മുണ്ടംപാലത്ത് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാനന്‍ എം എല്‍ എ ആധ്യക്ഷത വഹിക്കും.
കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി കെ വി തോമസിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം ഇന്ന് അഞ്ചു മണിക്ക് കളമശ്ശേരി സൗത്ത് , ആറുമണിക്ക് വൈറ്റില ജങ്ക്ഷന്, ഏഴ് മണിക്ക് ഫോര്‍ട്ട് കൊച്ചി മൂലം കുഴി എന്നിവിടങ്ങളിലും മന്ത്രി കെ എം മാണി വൈകിട്ട് നാലര മണിക്ക് കളമശ്ശേരി , അഞ്ചരയ്ക്ക് വൈറ്റില ജങ്ക്ഷന് , ആറരയ്ക്ക് ഫോര്‍ട്ട് കൊച്ചി മുലം കുഴി എന്നിവിടങ്ങളിലും പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: