വൈക്കം: വൈക്കം സ്വദേശികളായ യുവാക്കളെ ചെന്നെ നഗരത്തില്‍ വെച്ച് വാഹനം തടഞ്ഞ്് ക്രൂരമായി മര്‍ദ്ദിക്കുകയും മൂന്ന് ദിവസം തടവിലിടുകയും ചെയ്ത എന്‍ഡിഎഫ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കെതിരെ വൈക്കം പോലീസില്‍ പരാതി.
വൈക്കം മുനിസിപ്പാലിറ്റിക്ക് സമീപം ക്ലാസിക്ക് ഫുഡ് വെയര്‍ എന്ന പേരില്‍ ചെരുപ്പ് കടനടത്തുന്ന സഹോദരങ്ങളായ ഷെമീര്‍, ഷജീര്‍, ഷെഹിര്‍ എന്നിവര്‍ ചെന്നൈയില്‍ വെച്ച് കാറ് ഓടിച്ചു പോകുകയായിരുന്ന കാരയില്‍ വൈശാഖ് വീട്ടിലെ വിഷ്ണു(27)സുഹൃത്ത്് പുത്തന്‍ പുരയില്‍ ബാബു എന്നിവരെ വാഹനം തടഞ്ഞ്് കാറിന്റെ ചില്ല് തകര്‍ത്തതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സംഭവ സ്ഥലത്ത് എത്തിയ തമിഴ്നാട് പോലീസ് വിഷ്ണുവിനെയും ബാബുവിനെയും ഇവരുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ച് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും അഭിഭാഷകരാണെന്ന് പറഞ്ഞ് രണ്ടുപേര്‍ സ്റ്റേഷനില്‍ എത്തി വിഷ്ണുവിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കി എന്‍ഡിഎഫ് പ്രവര്‍ത്തകരായ സഹോദരങ്ങളുടെ എടുത്ത് എത്തിച്ചു. അവിടെ വെച്ച് ക്രൂരമായിമര്‍ദ്ദിച്ചു വീട്ടുതടങ്കലില്‍ മൂന്ന് ദിവസം പാര്‍പ്പിച്ചതിനു ശേഷം ഏറ്റിഎം കാര്‍ഡും പണവും മേടിച്ചു ചെന്നൈയിലെ റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പരാതിക്കാരന് പറയുന്നു. ഒന്‍പതോളം ആളുകള്‍ സംഘത്തിലുണ്ടായിരുന്നെന്നും ഇവര്‍ അള്ളാഹുവെന്ന് വെന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നും വിഷ്്ണു പറഞ്ഞു. മാര്‍ച്ച് 26 നാണ് സൃഹൃത്ത് വൈക്കം പുത്തന്‍ പുരയില്‍ ബാബുവിനോടപ്പം വിഷ്ണു ചെന്നൈയിലെത്തയത്.
ബാബുനോടുള്ള വിരോധമാണ് വിഷ്ണുവിനെ ആക്രമിക്കാന്‍ കാരണമെന്നു പറയുന്നു. ദേഹമാസകലം പരിക്കേറ്റ വിഷ്ണു വൈക്കം താലൂക്ക് ആശുത്രിയില്‍ ചികിത്സയിലാണ്. പോലീസ് ഇന്നലെ ആശുപത്രിയിലെത്തി വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: