ന്യൂദല്‍ഹി: സാംസങ് ഇലക്ട്രോണിക്സ് ചെയര്മാന് ലീ കുന് ഹി ആറാഴ്ചയ്ക്കുള്ളില്‍ ഗാസിയാബാദ് കോടതി മുമ്പാകെ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ കീഴടങ്ങിയില്ലെങ്കില്‍ ലീയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
1.4 ദശലക്ഷം ഡോളറിന്റെ വഞ്ചനാ കുറ്റമാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്നാണ് ജസ്റ്റീസ് സികെ പ്രസാദ്, പിസി ഗോസ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസും ജാമ്യമില്ലാ വാറന്റുകളും തള്ളണമെന്ന് ആവശ്യപ്പെട്ട് ലീ കുന് ഹീ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി.
2013ല്‍ അലഹബാദ് കോടതി ലീ കുന് ഹീ ഒളിവില്‍ പോയതായി പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയയിലെ അതിസമ്പന്നന്മാരില് ഒരാളാണ് ലീ. സാംസങ് സ്ഥാപകന്‍ ലീ ബയുംഗ് ചുളിന്റെ മൂന്നാമത്തെ മകനായ ലീ കുന് ഹീ 1979ലാണ് കമ്പനി മേധാവിയായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: