കോട്ടയം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ അല്‍ റഷീദുമായി നടത്തിയ കൂടിക്കാഴ്ച എന്തിനാണ് മറച്ചുവച്ചതെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട കോടിയേരിയുടെ പരമാര്‍ശങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ മകളുടെ വിവാഹം ക്ഷണിക്കാന്‍ ജഡ്ജി മുറിയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ താന്‍ അങ്ങോട്ടുചെന്നതാണെന്നാണ് കോടിയേരിയുടെ വാദം.
മെയ് 28ന് നടക്കുന്ന വിവാഹത്തിന് രണ്ടു മാസം മുമ്പേ ക്ഷണിക്കേണ്ടതുണ്ടോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ഫെബ്രുവരി 28നു കേരള ഹൗസില്‍ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: