കല്‍പ്പറ്റ : മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശങ്ങളില്‍ രണ്ടെണ്ണം നീക്കിയതുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവിമുക്തമാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ബാക്കി പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കറിയാം. കോണ്‍ഗ്രസിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പന്ന്യന്‍ പറഞ്ഞു. വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടിവന്നാല്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണ തേടുമെന്നാണ് പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞത്. എന്നാല്‍ എഴുപത് കുത്തക മുതലാളിമാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ടോ കോണ്‍ഗ്രസിന്റെ പിന്തുണയോടെയോ കേന്ദ്രത്തില്‍ മന്ത്രിസഭ രൂപീകരിക്കില്ല. വിലക്കയറ്റം, അഴിമതി, ജനദ്രോഹനടപടികള്‍ എന്നിവയില്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഒന്നാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: