പാലക്കാട്: ടി.പി വധക്കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതിന് പിന്നില്‍ സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒത്തുകളിയുണ്ടെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിഅംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന്റെ പേരില്‍ ഏറ്റവുംകൂടുതല്‍ കബളിപ്പിക്കപ്പെട്ടവരാണ് കേരള ജനത.
ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് എന്തു തടസമാണുള്ളത്-സി.ബി.ഐയുടെ സ്റ്റാന്റിംഗ് കൗണ്‍സലായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീധരന്‍പിള്ള ചോദിച്ചു.കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനു കീഴിലുള്ള സി.ബി.ഐ കേസ് ഏറ്റെടുക്കില്ലെന്ന് പറയുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് സുവ്യക്തമാണ്. കേന്ദ്ര ഭരണത്തില്‍ ഒന്നിച്ചുനില്‍ക്കാനുള്ള ആന്റണിയുടെ പ്രസ്താവനയും സി.പി.എം അത് നിഷേധിക്കാത്തതും ഇതോട് ചേര്‍ത്തുവായിക്കണം.1979 മുതല്‍ സി.ബി.ഐക്ക് ഭാഗിക അന്വേഷണം ആവാമെന്ന് കോടതി പറഞ്ഞിട്ടുള്ളതും അത്തരത്തിലുള്ള പല കേസുകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
മാറാട് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഒരുമിച്ച് നിന്നു പറഞ്ഞവരാണ് സി.പി.എമ്മും കോണ്‍ഗ്രസും. പിന്നീട് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തെങ്കിലും ഏറ്റെടുത്തില്ല. ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇപ്പോള്‍ ടി.പി കേസിലും സി.ബി.ഐയുടെ പേരുപറഞ്ഞ് ജനങ്ങളുടെ കൈയടി നേടാനാണ് ശ്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: