ആറന്മുള: ജനങ്ങളുടെ കുടിവെള്ള സ്രോതസ്സ് അടച്ച്, മണ്ണിട്ടു മൂടി നടത്താന്‍ ശ്രമിക്കുന്ന വികസനം ജനദ്രോഹമാണെന്നും, കുന്നുകള്‍ ഇടിച്ചിട്ട് നിലം നികത്തിയാല്‍ ആറന്മുള വെറും മരുഭൂമിയായി മാറുമെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരളാ നദീ സംരക്ഷണ സമിതി ഭാരവാഹിയുമായ ഡോ. സി.എം. ജോയി അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ അമ്പതാം ദിവസം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.എം. ജോയി. എന്‍. സുരേന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ചു.
നെടുമങ്ങാട് താലൂക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകരും, മലയാലപ്പുഴയിലെ പൈതൃക ഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ക്ഷേത്രസംരക്ഷണസമിതി ജനറല്‍ സെക്രട്ടറി രാജീവ്, ഹിന്ദു ഐക്യവേദി നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് എസ്. നന്ദകുമാര്‍, പി.ജി. രാജേന്ദ്രനാഥ്, ചന്ദ്രമതി, കെ. കരുണാകരന് നായര്‍, ബിനു കുമാര്‍, രാധാകൃഷ്ണന് നായര്‍, പി. ആര്. ഷാജി എന്നിവര്‍ സംസാരിച്ചു. രാജ്കുമാര് നെടുമങ്ങാട് നാടന്‍പാട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, അഡ്വ. കെ. ഹരിദാസ് എന്നിവര്‍ പ്രഭാഷണം നടത്തി. അന്‍പത്തിയൊന്നാം ദിവസമായ ബുധനാഴ്ച കേരള വെള്ളാള മഹാസഭ റാന്നി താലൂക്ക് യൂണിയന് പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: