വാഷിംഗ്ടണ്‍: ഇന്ത്യഅമേരിക്ക ബന്ധങ്ങളിലെ എന്തെങ്കിലും പ്രശ്നങ്ങളാണ് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവലിന്റെ രാജിക്ക് വഴിതെളിച്ചതെന്ന് കരുതുന്നുല്ലെന്ന് അമേരിക്ക വ്യക്തമാക്കി.
തനിക്ക് വിരമിക്കാനാഗ്രഹമുണ്ടെന്ന് നാന്‍സി പവല്‍ അറിയിച്ചിരുന്നുവെന്നും മെയ് അവസാനത്തോടെ അവര്‍ സ്വന്തം നാടായ ഡെലവെയറില്‍ വിശ്രമജീവിതം നയിക്കാനായി മടങ്ങുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് മേരി ഹര്‍ഫ് അറിയിച്ചു.
37 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുശേഷമാണ് നാന്‍സി വിരമിക്കുന്നത്. ഇപ്പോള്‍ വിരമിക്കണമെന്നത് അവര്‍ നേരത്തെ തീരുമാനിച്ചതാണെന്ന് വക്താവ് പറഞ്ഞു.
ഇന്ത്യഅമേരിക്ക ബന്ധങ്ങള്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നത്. വിദേശകാര്യ സെക്രട്ടറി മുതലുള്ള വലിയൊരു സംഘം ഉദ്യോഗസ്ഥര്‍ വൈറ്റ്ഹൗസിലും ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നാന്‍സി രാജിവച്ചതുകൊണ്ട് ബന്ധങ്ങളില്‍ മാറ്റമുണ്ടാകുകയില്ല.
അടുത്ത അംബാസഡര്‍ ആരായാലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഏറ്റവും പ്രാധാന്യം കല്പിക്കപ്പെടുന്ന ബന്ധം മെച്ചപ്പെടുത്താന്‍ ഈ സംഘം പ്രവര്‍ത്തിക്കും. നാന്സിക്ക് പകരം ആരാണ് നിയോഗിക്കപ്പെടുന്നത് എന്നത് തീരുമാനിച്ചിട്ടില്ലെന്ന് മേരി ഹര്‍ഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: