ആറന്മുള: ജനങ്ങളാല്‍ വെറുക്കപ്പെട്ട പദ്ധതിക്കുവേണ്ടി അമിത താല്പര്യം എടുക്കുന്ന ആന്റോ ആന്റണി എംപി യുടെ നിലപാടുകള്‍ ദുരൂഹമെന്നും എന്തുവിലകൊടുത്തും ആറന്മുളയില് വിമാനം ഇറക്കുമെന്നുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ജനങ്ങളോടൊപ്പം തൊഴിലാളി വര്‍ഗ്ഗവും പുച്ഛിച്ചു തള്ളുന്നതായും ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നാല്പത്തിയൊമ്പതാം ദിവസം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ കുത്തകകളുടെ താല്പര്യം മാത്രം സംരക്ഷിച്ച് അവരുടെ അജണ്ടകള്‍ ജനങ്ങളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന കേരളത്തിലെ ഏക ജനപ്രതിനിധിയാണ് ആന്റോ ആന്റണിയെന്നും അദ്ദേഹത്തിന്റെ സ്വകാര്യതാല്പര്യങ്ങള് ആറന്മുളയില് നടപ്പാക്കുവാന്‍ ജനങ്ങള്‍ സമ്മതിക്കുകയില്ലായെന്നും എം.പി. ചന്ദ്രശേഖരന് പറഞ്ഞു. കെ.സി. ഗണപതിപിള്ള അധ്യക്ഷത വഹിച്ചു.
ആത്മജന്, ശിവപ്രസാദ് എന്നിവര്‍ ദേശഭക്തിഗാനം, നാടന്‍പാട്ട് എന്നിവ സത്യാഗ്രഹ പന്തലില്‍ അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അജിത് കുറുന്താര്‍ സ്വാഗതം പറഞ്ഞു. ബിഎംഎസ്. പത്തനംതിട്ട ജില്ലാ സെക്രട്ടറി സി.എസ്. ശ്രീകുമാര്‍, സംസ്ഥാന സമിതി അംഗം റ്റി.ജി. ഗോപിനാഥന്, ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്. രഘുനാഥ്, ആര്‍എസ്എസ് ആലപ്പുഴ ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, പി.ആര്. ഷാജി, പി. ഇന്ദുചൂഡന്, കെ.ഐ. ജോസഫ്, കമലാസനന് എന്നിവര്‍ സംസാരിച്ചു. അന്‍പതാം ദിവസമായ ഇന്ന് സത്യാഗ്രഹം പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. സി.എം. ജോയി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: