കൊച്ചി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടന് ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ താരങ്ങള്‍ മടിക്കുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കുടിയായ ഇന്നസെന്റിന് വേണ്ടി പ്രമുഖതാരങ്ങളെ പ്രചാരണത്തിന് ഇറക്കാമെന്ന എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍ താള തെറ്റുന്നു. നടന് മുകേഷും, കെപിഎസി ലളിതയും മാത്രമാണ് ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. നടി കല്പന ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രചാരണത്തിന് എത്തിയത്. പ്രമുഖ താരങ്ങളാ പങ്കെടുപ്പിച്ച് പ്രചാരണം കൊഴിപ്പിക്കാം മെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ കരുതിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: