ചെന്നൈ: പ്രശസ്ത തമിഴ് നടി മനോരമയെ നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മനോരമയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയാഘാധമായിരിക്കാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. മനോരമയുടെ സ്ഥിതി മെച്ചപ്പെട്ടാല്‍ ആഞ്ചിയോപ്ലാസ്റ്റിയ്ക്ക് വിധേയയാക്കണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായമെന്ന് കുടുംബാഗംങ്ങള്‍ അറിയിച്ചു. അഞ്ച് പതിറ്റാണ്ടുകളോളമായി തമിഴ് സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മനോരമ. ആരാധകര്‍ സ്നേഹത്തോടെ’ആച്ചി’ എന്നു വിളിക്കുന്ന മനോരമ ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: