ആലുവ: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ആയിരിക്കും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആലുവായില്‍ എല്‍ഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. എ.കെ.ആന്റണിയും പി.സി.ചാക്കോയും തോല്‍വി ഇതിനകം സമ്മതിച്ചു കഴിഞ്ഞു. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി തടയാന്‍ കോണ്‍ഗ്രസിന് കഴിയില്ല.
കോണ്‍ഗ്രസ് ഓഫീസിലും കോണ്‍ഗ്രസുകാരന്റെ വീട്ടിലും സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ്. രാധയുടേയും സുനന്ദ പുഷ്ക്കറിന്റേയും മരണം ഇതിന് തെളിവാണ്. സ്ത്രീ സുരക്ഷ നാട്ടില്‍ ഇല്ലാത്ത അവസ്ഥയായി. സ്വന്തം വീട്ടിലെ സ്ത്രീയെ രക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലെ സ്ത്രീകളെ എങ്ങനെ രക്ഷിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: