യോക്കോഹാമ: മനുഷ്യ ജീവിതത്തെ ഗുരുതരമായി കാലാവസ്ഥാമാറ്റം ബാധിക്കുമെന്നും എ്ന്നാല്‍ ഇതിനെ ചെറുക്കുന്നതിനായി ലോകം യാതൊരു വിധത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടില്ലെന്നും യു എന്നിന്റെ കാലാവസ്ഥ വ്യതിയാനം വിലയിരുത്തുന്ന രാജ്യാന്തര സമിതി(ഐപിസിസി) വ്യക്തമാക്കി.
പ്രകൃതി ദുരന്തങ്ങള്‍ വളരെയധിരം കൂടുകയും മനുഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്തിരിക്കുകയാണെന്ന് ഐപിസിസി സഹാദ്ധ്യക്ഷന്‍ വിന്‍സെന്റ് ബാരോസ് പറഞ്ഞു. ആരും ഈ ദുരന്തങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുകയില്ലെന്ന് പാനലിന്റെ മറ്റൊരു അദ്ധ്യക്ഷനും നോബല്‍ സമ്മാന ജേതാവുമായി ഇന്ത്യക്കാരന് ഡോ.രാജേന്ദ്ര പപച്ചൗരി ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളിലെ വിദഗ്ധര്‍ പങ്കെടുത്ത ഒരാഴ്ച്ചത്തെ ഉച്ചകോടിക്കു ശേഷമാണ് ഐപിസിസിയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ തയാറാക്കുന്ന നാലു റിപ്പോര്‍ട്ടുകളില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ മൂന്നാം റിപ്പോര്‍ട്ട് തയാറാക്കും.
ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമുദ്രങ്ങളും വനങ്ങളും ജീവജാലങ്ങളും നാശത്തിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ ജീവിതരീതി കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കാവുന്നതാണെന്നും അതിനുള്ള നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും പപച്ചൗരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: