കൊച്ചി: സന്ന്യസ്ത ലോകത്ത് നിന്നും വക്കീല്‍ കുപ്പായമണിയാന്‍ രണ്ടു പേര്. ഹോളി ഫാമിലി തൃശ്ശൂര്‍ പ്രൊവിന്‍സിലെ നവജ്യോതി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സി. ജെയ്ന്‍ മരിയ, കോഴിക്കോട് സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലെ സി. ബിന്ദു ജേക്കബ് എന്നിവരാണ് നവ അഭിഭാഷകരായി സന്നദ് സ്വീകരിച്ചത്. അയ്യന്തോള്‍ ഗവ.ലോ കോളേജില്‍നിന്നും മൂന്നു വര്‍ഷ എല്‍എല്‍ബി നേടിയ സി. ജെയ്ന്‍ ചൊവ്വൂര്‍ മാളിയേക്കല്‍ അഞ്ചേരി വീട്ടില്‍ എ.പി. ജോര്‍ജ്ജ്-കൊച്ചുത്രേസ്യ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തയാളാണ്. ഇളയപ്പനും വൈദികനും വക്കീലുമായ ഫാ.ജോസ് വാലുമ്മേലിെന്റ പാത പിന്തുടര്ന്നാണ് സി.ബിന്ദു നിയമ രംഗത്തേക്ക് പ്രവേശിക്കുന്നത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും അഞ്ചുവര്‍ഷ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയ സി.ബിന്ദു തുടര്‍പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കിരി വടക്കുംകര വീട്ടില്‍ ചാക്കോ-എല്യമ്മദമ്പതികളുടെ എട്ടു മക്കളില്‍ ഏഴാമത്തെയാളാണ് ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: