ന്യൂദല്‍ഹി: കല്‍ക്കരി പാടം അഴിമതിക്കേസില്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുനഃ പരിശോധിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് തീരുമാനിച്ചു.
സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തും. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സിനു കൈമാറാന്‍ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇരുപത് അന്വേഷണ റിപ്പോര്‍ട്ടുകളാണ് സിബിഐ സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് വ്യത്യസ്ത നിലപാടാണ് ഉണ്ടായിരുന്നത്.
എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഇടപെടില്ലെന്നും വിജിലന്‍സ് കമ്മീഷന് വ്യക്തമാക്കി. സിബിഐയുടെ നിലപാടുകള്‍ പരിശോധിച്ച് ഒരുമാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായി കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചെന്ന കേസില്‍ 18 കേസുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: