കെയ്റോ: ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ രണ്ടു അനുയായികളെ കോടതി വധശിക്ഷക്കു വിധിച്ചു. മുര്‍സിയെ സൈന്യം പുറത്താക്കിയ സമയത്തുണ്ടായ പ്രക്ഷോഭത്തില്‍ ഒരു ബാലനെയും യുവാവിനെയും ബഹുനില കെട്ടിടത്തില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയതിനാണ് ശിക്ഷ.
അലക്സാന്റ്രിയായിലെ കോടതിയാണ് കഴിഞ്ഞ ജൂണ്‍ അഞ്ചിനു നടന്ന സംഭവത്തില്‍ വിധി പ്രഖ്യാപിച്ചത്. അതെ ദിവസം പലതരം സംഘര്‍ഷങ്ങളില്‍ 16 പേരാണ് അലക്സാന്റ്രിയയില് തന്നെ കൊല്ലപ്പെട്ടത്.
ഒമ്പതു വയസുള്ള ബാലനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെക്കെറിഞ്ഞു കൊലപ്പെടുത്തുന്നതു അന്നു നേരില്‍ കണ്ട അസോസിയേറ്റ് പ്രസ്സിലെ മാധ്യമ പ്രവര്‍ത്തകനും കോടിതിയില്‍ സാക്ഷി പറയാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: