ബെയ്ജിംഗ്: ഈ മാസം ആദ്യം കുന്മിംഗ് റെയില്‍വേ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ പിടിയിലായ നാലു പേര്‍ക്കെതിരേ ചൈനീസ് കോടതി കുറ്റം ചുമത്തി. ഭീകരവാദ പ്രവര്‍ത്തനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതികള്‍ക്കു വധശിക്ഷ ലഭിച്ചേക്കും.
മാര്‍ച്ച് ഒന്നിന് ഒരുകൂട്ടം അക്രമികള്‍ റയില്‍വേ സ്റ്റേഷനില്‍ കത്തിയും വാളും ഉപയോഗിച്ചു നടത്തിയ മൃഗീയ ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെടുകയും 140 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
നാല് അക്രമികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചപ്പോള്‍ മറ്റു നാലുപേരെ ജീവനോടെ പിടികൂടി. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗര്‍ മുസ്ലിം ഭീകരരാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ചൈന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: