കറാച്ചി : പാകിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ സിന്‍ഡിലെ ലത്തീഫാബാദിലുള്ള ഹിന്ദു ക്ഷേത്രം അക്രമികള്‍ തീവച്ചുനശിപ്പിച്ചു. വെള്ളിയാഴ്ച ക്ഷേത്രദര്‍ശനത്തിനെന്ന വ്യാജേന എത്തിയ മൂന്നുപേര്‍ അവിടത്തെ ഹനുമാന് വിഗ്രഹം തല്ലിത്തകര്‍ത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ക്ഷേത്ര നടത്തിപ്പുകാരന് ദര്ശന് പറഞ്ഞു. അക്രമികള്‍ മുഖം മറച്ചിരുന്നെന്നും തീവച്ചശേഷം കടന്നുകളഞ്ഞു.
സംഭവത്തെതുടര്‍ന്ന് സ്ഥലത്തെ ഡിവൈ.എസ്.പിയെയും പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസറെയും സസ്പെന്‍ഡ് ചെയ്തു. ലത്തീഫാബാദിലും പ്രാന്തങ്ങളിലുമായി അറുനൂറോളം പട്ടികജാതി ഹിന്ദുകുടുംബങ്ങള്‍ വസിക്കുന്നുണ്ട്.
ക്ഷേത്ര ധ്വംസനത്തിനെതിരെ അവര്‍ പ്രതിഷേധ പ്രകടനം നടത്തി. പാകിസ്ഥാനില്‍ 18 കോടി ജനങ്ങള്‍ ഉള്ള ള്ളതില്‍ 2 ശതമാനത്തോളം മാത്രമാണ് ഹിന്ദുക്കള്‍. അവരില്‍ മിക്കവരും സിന്‍ഡ് പ്രവിശ്യയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: