കോട്ടയം: കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ തന്നെ പലരും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്ന സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിനെ വിജയിപ്പിക്കേണ്ടത് അത്യാവശ്യമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു വലതു മുന്നണികളെ തിരസ്കരിക്കേണ്ടത് കേരളത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ് ജെ എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന പി.കെ. അബ്രഹാം, കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഗിരി എന്നിവര്‍ കേരളാ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനെത്തി.
യുവമോര്‍ച്ച, മഹിളാമോര്‍ച്ച, ബിഎംഎസ്, ആര്‍എസ്എസ്, എബിവിപി, കൂരോപ്പട പഞ്ചായത്തിലെ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.പി. ഗോപിനാഥ് തുടങ്ങി നിരവധി സംഘടനകളുടെ പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥിയെ ഹാരാര്‍പ്പണം ചെയ്തു. കൂരോപ്പട ശാസ്താക്ഷേത്രനടയില് നിന്നും ആരംഭിച്ച തെരഞ്ഞെടുപ്പു പര്യടനത്തിലും സ്വീകരണ പരിപാടികളിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കരിമരുന്നു പ്രയോഗത്തോടെയും വാദ്യമേളങ്ങളോടെയുമാണ് ജാഥയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ലഭിച്ചത്.
യോഗങ്ങളില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്. മുരളീധരന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എന്‍. ശിവരാമന് നായര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ഉണ്ണി, ഹരിപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
കൂരോപ്പട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയശേഷം പാമ്പാടി പഞ്ചായത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ വിജയകുമാര്‍, സന്തോഷ്കുമാര്‍, ചേന്നംപള്ളി മനോജ് തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് മീനടം പഞ്ചായത്തില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ത്ഥിയെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാരായണന് ആചാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വാകത്താനത്തിനുവേണ്ടി സന്തോഷ്ബാബു, പുതുപ്പള്ളിക്കുവേണ്ടി പി.വിജയകുമാര്‍, ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍, മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരിപ്രസാദ്, ഉണ്ണി പുഷ്പവിലാസം, പുതുപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു. രാത്രി വൈകിയാണ് സ്വീകരണ പരിപാടികള്‍ സമാപിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിന്റെ വിജയത്തിനായി കോട്ടയം നിയോജകമണ്ഡലത്തില്‍ എല്ലാ വീടുകളിലും നാളെ അഭ്യര്‍ത്ഥന നല്‍കുകയും പ്രവര്‍ത്തകര്‍ നേരിട്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. എല്ലാ വാര്‍ഡുകളിലും സ്ക്വാഡ് പ്രവര്‍ത്തനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാനും കോട്ടയം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റി തീരുമാനിച്ചു. അഡ്വ. നോബിള്‍ മാത്യുവിന്റെ വിജയത്തിനായി ഏപ്രില്‍ 3ന് ചിങ്ങവനത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ഏപ്രില്‍ 5ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനവും സംസാരിക്കും. ഏപ്രില്‍ 4ന് കോട്ടയം നിയോജകമണ്ഡലത്തില്‍ നൂറുകേന്ദ്രങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിന് സ്വീകരണം നല്‍കും.
ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ഇന്‍ചാര്‍ജ് കെ.യു. ശാന്തകുമാര്‍, ബിനു ആര്. വാര്യര്‍, പി.ജെ. ഹരികുമാര്‍, വി.പി. മുകേഷ്, നാസര്‍ റാവുത്തര്‍, കുസുമാലയം ബാലകൃഷ്ണന്, കെ.എസ്. ഗോപന്, രമേശ് കല്ലില്‍, ആര്. രാജു, ഷാജി തൈച്ചിറ, ടി.ആര്. സുഗുണന്, കെ.ആര്. ശശിധരന്, എസ്. രാധാകൃഷ്ണന്, വിജയനാഥ്, അരുണ്‍, അനില്‍കുമാര്‍, റിനോഷ്, പ്രശാന്ത്, രാജേഷ് ചെറിയമഠം തുടങ്ങിയവര്‍ സംസാരിച്ചു.
പുതുപള്ളി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാ ര്‍ത്ഥിക്ക് ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. ഇന്നലെ രാവിലെ 8ന് കൂരോപ്പടഅമ്പലപ്പടി ജംഗ്ഷനില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് കൂരോപ്പട കവല, മൂത്തടത്ത്കാവ്, പാറാമറ്റം, ളാക്കാട്ടൂര്‍ കവല, കുളത്തുങ്കല്‍ കവല, എംജിഎം സ്കൂള്‍, മൂങ്ങാംകുഴി, എരുത്തുംപുഴ, തോട്ടുങ്കല്‍, എസ്എന്‍ പുരം, വട്ടുകളം, പന്ത്രണ്ടാം മൈല്‍ എന്നീസ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം 12മണിയോടെ പാമ്പാടി പഞ്ചായത്തില്‍ പ്രവേശിച്ചു. ചേന്നം പള്ളി, പൂതകുഴി, ചെറുകുന്ന്, ഇലക്കൊടിഞ്ഞി, ആലാമ്പള്ളി, പാമ്പാടി, ആര്‍ഐടി ജംഗ്ഷന്, കാട്ടാംകുന്ന്, വെട്ടിപ്പടി, പരിയാംകുന്ന്, ഏഴാംമൈല്‍ എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി വൈകിട്ടോടെ മീനടം പഞ്ചായത്തിലെ മഞ്ഞാടി, വട്ടക്കാവ് ക്ഷേത്രം, മൂന്നാം മൈല്‍, തകിടി, എസ്ബിടി ജംഗ്ഷന്, മാളികപ്പടി എന്നിവിടങ്ങളും വാകത്താനം പഞ്ചായത്തിലെ കുരിതിമ്മന്കാവ് ജംഗ്ഷന്, അമ്പലക്കവല, ആര്‍കെ പടി, നെടുമറ്റം, പൊങ്ങന്താനം, കണ്ണന്‍ചിറ, ഞാലിയാകുഴി, തൃക്കോം ഹൈസ്കൂള്‍, കൊച്ചാലുംമൂട്, പുത്തനങ്ങാടി, തൃക്കോം എല്‍പിഎസ്, കാടമുറി, ചെത്തികുളം സന്ദര്‍ശിച്ച് 7മണിയോടെ പുതുപ്പള്ളി പഞ്ചായത്തിലെ തോട്ടക്കാട് ആശുപത്രിപ്പടി, കൈതപ്പാലം, വെട്ടത്തുകവല, എസ്സി കവല, ആര്യാട് ജംഗ്ഷന്, ആറാട്ടുചിറ, പയ്യപ്പാടി, പുതുപ്പള്ളികവല എന്നിവിടങ്ങള്‍ പര്യടനം നടത്തി ഇരവിനല്ലൂരില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: