ആലുവ: ചാലക്കുടി ലോക്സഭാമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണന് ആലുവ നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് പറമ്പിശ്ശേരിയില് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമള എസ്.പ്രഭു ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കീഴ്മാട്, ചൂര്‍ണിക്കര, ആലുവ നഗരസഭ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍ സമാപിച്ചു. സമാപനസമ്മേളനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പി. കൃഷ്ണദാസ്, എ. സെന്തില്‍ കുമാര്‍, ജി. കാശിനാഥ്, അഡ്വ. പി. ഹരിദാസ്, രാജീവ് മുതിരക്കാട്, കെ.ജി. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. വല്ലം ചെല്ലപ്പന്, വി.ആര്. വിജയന്, കെ.എസ്. രഘു, ലത ഗംഗാധരന്, പി.ആര്.കെ. മേനോന്, എം.ജി. രാജേഷ്, പി.ആര്. രഘു, പ.വി. ജയേഷ്, വി.കെ. അനില്‍ കുമാര്‍, എ.സി. സന്തോഷ് കുമാര്‍, ഗിരീഷ് ഷേണായി, എം.കെ. മണിയന്, എം.എ. സുരേന്ദ്രന് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: