കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തിന് നേരെ താലിബാന് ആക്രമണം. തോക്കുകളും ഗ്രനേഡുകളും റോക്കറ്റുമുപയോഗിച്ചാണ് ആക്രമണം നടത്തിയത്. താലിബാന് ഭീകരവാദികള്‍ തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് നുഴഞ്ഞ് കയറി ആക്രമണം നടത്തുകയായിരുന്നു. ഈ ആഴ്ച്ചയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തിന് നേരെ ഇപ്രകാരം രണ്ടാം തവണയാണ് താലിബാന് ആക്രമണം നടത്തുന്നത്. ആദ്യ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയെങ്കിലും ആപ്രതീക്ഷിതമായുള്ള ആക്രമണവും അത്യാധുനിക സംവിധാനമുള്ള ആയുദ്ധങ്ങളുമായി എത്തിയ ഭീകരവാദികളെ ചെറുക്കാന്‍ സൈന്യത്തിന് സാധിച്ചില്ലെന്ന് കാബൂള്‍ പോലീസ് മേധാവി വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച്ച താലിബാന് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രണ്ടാമതും ആക്രമണമുണ്ടായത്. പ്രസിഡന്ത്തെരഞ്ഞെടുപ്പ് നടത്താന്‍ തങ്ങള്‍ അനുവധിക്കില്ലായെന്ന് പറഞ്ഞ് താലിബാന് രംഗത്ത് വന്നിരുന്നു. ആക്രമണം നടത്തികൊണ്ടിരിക്കുന്ന ഭീകരവാദികളെ തുരത്താന്‍ കൂടുതല്‍ അഫ്ഗാന് സൈനികര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് പോലീസ് വിഭാഗം വ്യക്തമാക്കി. ഏപ്രില്‍ അഞ്ചിനാണ് അഫ്ഗാന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: